
ഗവർണർമാർ രാജാക്കന്മാരല്ല, മറിച്ച് ഭരണഘടന നിഷ്കർഷിക്കുന്ന രീതിയിൽ പ്രവർത്തിക്കേണ്ടവരാണെന്ന് ഗോവ ഗവർണർ അശോക് ഗജപതി രാജു. ബില്ലുകൾ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിച്ച പര്യടനത്തിന്റെ ഭാഗമായി രാജ്ഭവൻ സന്ദർശിച്ച കേരളത്തിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെട്ട നിയമസഭകൾ പാസാക്കി അയക്കുന്ന ബില്ലുകൾ കാലതാമസമില്ലാതെ പരിശോധിച്ച് തീരുമാനമെടുക്കാൻ ഗവർണർമാർ തയ്യാറാകണം. ബില്ലുകൾ പരിശോധിക്കാൻ ഗവർണർമാർ സ്വയം ഒരു സമയപരിധി നിശ്ചയിക്കണം. എന്നാൽ ഭരണഘടനാപരമായി ഇതിന് നിയമം വഴി ഒരു സമയക്രമം നിശ്ചയിക്കുന്നത് പ്രായോഗികമല്ല. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം സുതാര്യമായിരിക്കണം. മുഖ്യമന്ത്രിമാരും ഗവർണർമാരും തമ്മിലുള്ള വ്യക്തിപരമായ വാശികൾ ഭരണപരമായ തടസങ്ങൾക്ക് കാരണമാകരുത്. ഒരു കുടുംബത്തിലെന്നപോലെ പരസ്പര ബഹുമാനത്തോടെ കാര്യങ്ങൾ നീങ്ങണം. കേന്ദ്ര സർക്കാർ പാസാക്കിയ നിയമങ്ങളെ വിമർശിക്കാൻ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേദിയാക്കുന്നത് ശരിയായ കീഴ്വഴക്കമല്ല. രാഷ്ട്രീയമായ വിയോജിപ്പുകൾ നിയമസഭയ്ക്കുള്ളിൽ ചർച്ചകളിലൂടെയോ പ്രമേയങ്ങളിലൂടെയോ പ്രകടിപ്പിക്കാൻ സർക്കാരുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.