
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന് നാട് വിട നൽകി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് മാനാരി ശ്മാശനത്തിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ എട്ടര മുതൽ ഉണ്ണികൃഷ്ണന്റെ തറവാടുവീടായ പന്നിയങ്കരയിലെ പത്മാലയത്തിൽ ബന്ധുക്കളുടെയും ഉറ്റവരുടെയും അന്തിമോപചാര ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് വീട്ടുമുറ്റത്ത് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ചടങ്ങുകൾക്കുശേഷം മൃതദേഹം ഒമ്പതരയോടെ ഭാര്യ അമൃതയുടെയും മക്കളായ സുദക്ഷിണ, നിരഞ്ജന, മരുമകൻ സ്റ്റഫാൻ, സന്തതസഹചാരി അജിത്ത്കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നൂറുകണക്കിനാളുകളോടൊപ്പം വിലാപയാത്രയായി മാനാരി ശ്മശാനത്തിൽ എത്തിച്ചു.
മക്കളായ സുദക്ഷിണ, നിരഞ്ജന, പേരക്കുട്ടി ദിലീപ് പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി. സ്പീക്കർ എ എൻ ഷംസീർ, എംപിമാരായ എം കെ രാഘവൻ, കെ സുധാകരൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ കെ കെ രമ, അഡ്വ. ടി സിദ്ദിഖ്, സജീവ് ജോസഫ്, മേയർ ഒ സദാശിവൻ, സാഹിത്യകാരൻ എം എൻ കാരശേരി, മുൻമന്ത്രി വി സി കബീർ, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.