
എറണാകുളത്ത് ഞണ്ട് കറി കഴിച്ചുണ്ടായ അസ്വസ്ഥതയെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡാണ് (33) മരിച്ചത്. ശനി രാത്രി ഞണ്ട്കറി കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ആശുപത്രിയിൽ ചികിത്സ നൽകിയെങ്കിലും ബുധൻ ഉച്ചയോടെ മരിച്ചു. സംസ്‌കാരം വ്യാഴം വൈകിട്ട് 4:30ന് ചാത്തമ്മ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. അച്ഛൻ: പരേതനായ ജൂഡ്. അമ്മ: അന്ന ജൂഡ് ഭാര്യ: നിമ്മി. മകൾ: സെറ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.