5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026

കശ്മീര്‍ വിഷയത്തില്‍ പിന്തുണച്ചു, എണ്ണ തന്നു എന്നിട്ടും ഇറാനെ പിന്തുണച്ചില്ല മെഹ്ബൂബ മുഫ്തി

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2026 1:25 pm

ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്താക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കാത്തതിലും ഇറാനിയന്‍ ജനതയോട് അനുഭാവം കാണിക്കാത്തതിലും നരാശ പ്രകടിപ്പിച്ച് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുടെ പിഡിപിയുടെ പ്രസിഡന്റുമായ മെഹ്ബൂബ മുഫ്കി. ശ്രീനഗറിലെ പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിച്ച അവര്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന്റെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമീന്‍ നെതന്യാഹുവിന്റെയും ഫോട്ടോകളള്‍ കത്തിക്കുകയും ചെയ്തു .

ഇറാനുമായി അതിശക്തമായ ബന്ധമാണ് നമുക്കുണ്ടായിരുന്നത്. കശ്മീർ വിഷയത്തിൽ മുസ്‌ലിം രാജ്യങ്ങളെല്ലാം പാകിസ്താനൊപ്പംനിന്നപ്പോൾ ഇറാൻ, ഇന്ത്യൻ നിലപാട് മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഉപരോധം ഏർപ്പെടുത്തിയിരുന്ന കാലത്ത്, ഇന്ത്യക്ക് എണ്ണ നൽകിയ ഏക രാജ്യം ഇറാനാണ്. ഇത്രയും ശക്തമായ ബന്ധം ഇറാനുമായി ഉണ്ടായിട്ടുപോലും നമ്മുടെ രാജ്യത്തിന്റെ നേതൃത്വം ഇറാനിലെ ജനങ്ങളോട് കരുണകാണിക്കുകയോ ആക്രമണത്തെ അപലപിക്കുകയോ ചെയ്യുന്നില്ല, മെഹ്ബൂബ പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിലും ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലും ജമ്മു കശ്മീരിലെ ഒമർ അബ്ദുള്ള സർക്കാരിന്റെ നിശബ്ദതയേയും മെഹ്ബൂബ ചോദ്യംചെയ്തു. ട്രംപും നെതന്യാഹുവും ദുഷ്ടശക്തികളാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.