5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026

ഇറാനെതിരായ യുഎസ് ‑ഇസ്രയേല്‍ ആക്രമണം: യുഎസ് സെനറ്റ് ഹിയറിങ്ങില്‍ വന്‍ പ്രതിഷേധം

പ്രതിഷേധിച്ച മറൈന്‍ ഉദ്യോഗസ്ഥനെ സെനറ്റ് ഹിയറിങ്ങില്‍ നിന്ന് പുറത്താക്കി 
Janayugom Webdesk
വാഷിംങ്ടണ്‍
March 5, 2026 2:18 pm

ഇറാനെതിരായ് യുഎസ് ‑ഇസ്രയേല്‍ ആക്രമണത്തിനെതിരെ യുഎസ് സെനറ്റ് ഹിയറിങ്ങില്‍ വന്‍ പ്രതിഷേധം. മുന്‍ മറൈന്‍ ഉദ്യോഗസ്ഥനെ സെനറ്റ് ഹിയറിങ്ങില്‍ നിന്ന് പുറത്താക്കി.വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയില്‍ നിന്ന് സെനറ്റിലേക്ക് മത്സരിക്കുന്ന ബ്രയാന്‍ മക്ഗിന്നിസിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കിയത്. ബ്രയാനെ ബലമായി പിടിച്ചുപുറത്താക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.മൊണ്ടാനയില്‍ നിന്നുള്ള സെനറ്ററും യുഎസ് വെറ്ററനുമായ ടിം ഷീഹിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മക്ഗിന്നിസിനെ പുറത്താക്കിയത്.

ബ്രയാന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സെനറ്റ് ഹിയറിങ് തടസപ്പെടുകയും ചെയ്തു. ഇവിടെ ആരും ഇസ്രയേലിനു വേണ്ടി പോരാടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മുദ്രാവാക്യം ഉയര്‍ത്തിയാണ് ബ്രയാന്‍ പ്രതിഷേധിച്ചത്.അമേരിക്ക തങ്ങളുടെ പൗരന്മാരെ യുദ്ധത്തിന് അയക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുറത്തുവന്ന വീഡിയോയില്‍ ബ്രയാന്‍ പറയുന്നു. സാഹചര്യം ശാന്തമാക്കാനാണ് വിഷയത്തില്‍ ഇടപെട്ടതെന്ന് ടിം ഷീഹി പ്രതികരിച്ചു.പ്രതിഷേധത്തിന് പിന്നാലെ ബ്രയാന്‍ അറസ്റ്റിലായെന്നാണ് വിവരം. സെനറ്റ് ഹിയറിങ് തടസപ്പെടുത്തിയതിനും പൊലീസിനെ അതിക്രമിച്ചതിനും ബ്രയാനെതിരെ കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ തന്റെ കൈ ഒടിഞ്ഞതായി ബ്രയാന്‍ മക്ഗിന്നിസ് പറഞ്ഞു.

എന്നാല്‍ ബ്രയാന്‍ സ്വന്തം കൈ വാതിലില്‍ കുടുക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരും ആരോപിച്ചു.സുരക്ഷാ ഉദ്യോഗസ്ഥര്‍ ബ്രയാനെ ബലമായി പുറത്താക്കിയെന്നാണ് യുഎസ് കാപ്പിറ്റോള്‍ പൊലീസിന്റെ പ്രതികരണം. കാപ്പിറ്റോളിനുള്ളിള്‍ പ്രതിഷേധങ്ങള്‍ക്ക് അനുവാദമില്ല. പുറത്ത് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അനുമതിയുള്ള നിരവധി സ്ഥലങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.നേരത്തെ പുറത്തുവന്ന ഒരു വീഡിയോയില്‍, എന്തിനാണ് അമേരിക്കയിലെ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നതെന്ന് ബ്രയാന്‍ ചോദിച്ചിരുന്നു.അതേസമയം ഇറാനെതിരായ ആക്രമണം തുടരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി ലഭിച്ചു. 47 നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.