5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 26, 2026
February 25, 2026
February 24, 2026

അർജുൻ തെണ്ടുൽക്കർ വിവാഹിതനായി; വധു സാനിയ ചന്ദോക്ക്

Janayugom Webdesk
മുംബൈ
March 5, 2026 7:59 pm

ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്ററുമായ അർജുൻ തെണ്ടുൽക്കർ വിവാഹിതനായി. വ്യവസായി സാനിയ ച​ന്ദോക്കാണ് വധു. കായിക, വിനോദ, രാഷ്ട്രീയമേഖലകളിൽ നിന്നുള്ള നിരവധി അതിഥികൾ വിവാഹചടങ്ങിൽ പ​ങ്കെടുത്തു.മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം.

അണ്ടർ 19 ലെവിൽ അർജുൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമായിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. വ്യവസായി രാവി ഗായിയുടെ പേരമകളാണ് അർജുനിന്റെ വധുവായ സാനിയ. ഐസിസി ചെയർമാൻ ജയ് ഷാ, മുൻ ഇന്ത്യൻ ക്യാപ്റ്റനും കോച്ചുമായ രാഹുൽ ദ്രാവിഡ്, മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ ഹർഭജൻ സിങ്, വെങ്കിടേഷ് പ്രസാദ്, ഹർഷ ഭോഗ്ലെ എന്നിവരെല്ലാം വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു.

പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ ചീഫ് അജിത് അഗാർക്കർ, സെലക്ടർ പ്രഗ്യാൻ ഓജ, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പത്താൻ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും വിവാഹചടങ്ങിൽ പ​ങ്കെടുത്തിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, ഐശ്വര റായ് ബച്ചൻ, ഷാരൂഖ് ഖാനും കുടുംബവും അമീർ ഖാനും കുടുംബവും ആശാ​ ബോസ്ലേ, സോനു നിഗം എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. മുകേഷ് അംബാനി ഭാര്യ നിത അംബാനി ഇവരുടെ മകൻ ആകാശ് ഭാര്യ ശ്ലോക മഹരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ എന്നിവരും വിവാഹചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.