5 March 2026, Thursday

Related news

March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026

‘കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Janayugom Webdesk
കൊച്ചി
March 5, 2026 9:09 pm

വിവാദ ചിത്രം കേരള സ്‌റ്റോറി 2‑ന്റെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിനെ ഹര്‍ജിക്കാരന്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കോടതി വിമര്‍ശിച്ചു. കോടതിക്കെതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ ഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

സിനിമയുടെ പേരില്‍ നിന്ന് കേരള എന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹര്‍ജികള്‍ പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയ ഡിവിഷന്‍ ബെഞ്ചിനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഹര്‍ജിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം. പുതിയൊരു ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.