
അങ്കമാലിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥിനി ജാസ്ലിയ മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ച് ഒളിവിൽ പോയ പ്രതി ഡോ. സിറിയക് പി. ജോർജ്. അഞ്ച് ദിവസം മുന്‍പാണ് അപകടം നടന്നത്. എന്നാല്‍ സിറിയക്കിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. കോട്ടയം സെഷൻസ് കോടതിയിലാണ് സിറിയക് മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. എടവനക്കാട് സ്വദേശിയും അങ്കമാലി മോണിങ് സ്റ്റാർ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുമായിരുന്ന ജാസ്ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഫെബ്രുവരി 28ന് അങ്കമാലി ടെൽക് ജങ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. അതിരമ്പുഴ സ്വദേശിയായ സിറിയക് പി.ജോർജിന്റെ xuv 700 ആണ് അപകടം ഉണ്ടാക്കിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
കാർ ഇടിച്ച് തലക്ക് ഗുരുതര പരിക്കേറ്റ ജാസ്ലിയയെ അങ്കമാലി സ്വകാര്യ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ 6.38ന് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന് നാലു പേർക്ക് ജാസ്ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.