7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 4, 2026
February 27, 2026
February 27, 2026
February 26, 2026
February 24, 2026
February 21, 2026
February 19, 2026
February 17, 2026

മാധ്യമപ്രവർത്തകന്റെ കൊലപാതകം: ഗുർമീത് റാം റഹിം സിങ്ങിനെ കോടതി വെറുതെവിട്ടു

Janayugom Webdesk
ചണ്ഡീഗഢ്
March 7, 2026 11:51 am

മാധ്യമപ്രവർത്തകൻ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിൽ ഗുർമീത് റാം റഹിം സിങ്ങിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വെറുതെവിട്ടു. 2019ൽ പ്രത്യേക സിബിഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ചോദ്യം ചെയ്ത് റാം റഹിം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി. ശിക്ഷിക്കപ്പെട്ട് ഏഴ് വർഷത്തിന് ശേഷമാണ് റാം റഹിമിന് അനുകൂലമായ വിധി വരുന്നത്.

2002ൽ ഹരിയാനയിലെ സിർസയിലുള്ള വീടിന് മുന്നിൽ വെച്ചാണ് റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ പത്രമായ ‘പൂരാ സച്ച്’ വഴി ഡെറാ സച്ചാ സൗദ തലവനായ റാം റഹിമിനെതിരെയുള്ള പീഡനവിവരങ്ങൾ പുറത്തുവിട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ കേസിൽ റാം റഹിമിനെതിരെ മതിയായ തെളിവുകളില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഇപ്പോൾ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.