7 March 2026, Saturday

ഇറാൻ‑ഇസ്രയേൽ സംഘർഷം; ദുബായ് വിമാനത്താവളത്തിന് മുകളിൽ പുകപടലം

പരിഭ്രാന്തരാകേണ്ടതില്ല എന്ന് അധികൃതർ
Janayugom Webdesk
ദുബായ്
March 7, 2026 1:30 pm

ഇറാൻ‑ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിൽ ഉച്ചയോടെ സ്ഫോടനമുണ്ടായി. ആകാശത്ത് പുകപടലങ്ങൾ ഉയർന്നതായും വിമാനങ്ങൾ ലാൻഡിംഗ് നടത്താനാകാതെ ആകാശത്ത് വട്ടംചുറ്റിയതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
മിസൈലുകളോ ഡ്രോണുകളോ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണതാണ് സ്ഫോടനത്തിന് കാരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇതൊരു ‘ചെറിയ സംഭവം’ മാത്രമാണെന്നും വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സ്ഫോടനത്തെത്തുടർന്ന് വിമാനത്താവളത്തിന് മുകളിൽ വിമാനങ്ങൾ ഹോൾഡിംഗ് പാറ്റേണിൽ കുറച്ചുനേരം തുടർന്നിരുന്നു. വിമാനങ്ങളും ഈ വട്ടം ചുട്ടവും പുകപടലങ്ങളും കണ്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല എന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ ഭാഗമായി ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്ക് നേരെ നേരത്തെയും ആക്രമണശ്രമങ്ങൾ ഉണ്ടായിരുന്നു.
ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ 80 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.