
ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ പിന്നാലെയാണ് നടപടി. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകളെത്തി തുടങ്ങും. ഇനി ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക്
ഇന്ധനം കൊണ്ടുവരുന്നതിന് തടസ്സമുണ്ടാകില്ല. എന്നാൽ അമേരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ കടത്തി വിടില്ലെന്നാണ് ഇറാന്റെ നിലപാട്.
ഗൾഫ് മേഖലയിൽ നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തിയിരുന്നു. ഇങ്ങോട്ട് ആക്രമിക്കാതെ ഇനി അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്നും മേഖലയിലെ സമാധാനത്തിനാണ് പ്രാധാന്യമെന്നും അയൽരാജ്യങ്ങളിൽ കടന്നുകയറുക ലക്ഷ്യമല്ലെന്നും ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. അതിനിടെ താത്കാലികമായി നിർത്തിവെച്ച ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. എമിറേറ്റ്സ് വിമാനങ്ങൾ അടക്കം സർവീസ് നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.