8 March 2026, Sunday

Related news

March 8, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026

അമേരിക്കയുടെ ശത്രുതാപരമായ നടപടികള്‍ക്ക് മറുപടി നല്‍കുമെന്ന് അലി ലാരിജാനി

Janayugom Webdesk
ടെഹ്റാന്‍
March 8, 2026 11:04 am

അമേരിക്കയുടെ ശത്രുതാപരമായ നടപടികള്‍ക്ക് മറുപടി നല്‍കുമെന്ന് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജിനി അഭിപ്രായപ്പെട്ടു. തങ്ങളുടെ ജനതയുടെ ദൃഢ നിശ്ചയത്തിലൂടെ അമേരിക്കയുടെ ആക്രമണത്തിനും ധിക്കാരത്തിനും മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പെരുമാറ്റവും നയതന്ത്ര രഹിതമായ ഭാഷയും ഒരു തന്ത്രപരമായ പ്രതിസന്ധിയേയും ഇസ്രയേല്‍ നയങ്ങളോടുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ വിധേയത്വത്തെയും പ്രതിഫലിപ്പിക്കുന്നു. 

ഇത് അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യത്തെ ഇസ്രയേല്‍ ഫസ്റ്റ് എന്നാക്കി മാറ്റി, ലാരിജാനി പറഞ്ഞു. ഇസ്രയേലിന് വേണ്ടി ട്രംപ് തന്റെ രാജ്യത്തിന്റെ താത്പര്യങ്ങള്‍ ത്യജിച്ചുവെന്നും ഇപ്പോള്‍ നയതന്ത്ര രഹിതമായ പെരുമാറ്റത്തിലൂടെ സ്വന്തം വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇറാനിലെ വിഭജനവും അട്ടിമറിയും ലക്ഷ്യമിട്ടുളള പദ്ധതികള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നുള്ള നിരാശയുടെയും ഭ്രാന്തമായ പെരുമാറ്റത്തിന്റെയും സൂചനയാണ് ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കാര്‍, വിദ്യാഭ്യാസ, മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് നേരെയുള്ള യുഎസ്ന്റെ സമീപകാല ആക്രമണങ്ങള്‍, അലി ലാരിജാനി പറഞ്ഞു.

സാമ്പത്തിക സമ്മര്‍ദവും ബോംബാക്രമണങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനങ്ങളുടെ പ്രതിരോധ ശേഷിയും വിഭവങ്ങളുടെ ശരിയായ മാനേജ്‌മെന്റും കാരണം വിശാലമായ പ്രതിസന്ധിയെ തടയാന്‍ ഇറാന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.അത് കൊണ്ട്തന്നെ ഇറാനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ട്രംപിന്റെ തന്ത്രം പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ലാരിജാനി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.