8 March 2026, Sunday

Related news

March 8, 2026
March 7, 2026
March 4, 2026
March 1, 2026
February 26, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 21, 2026

പാലക്കാട് ബിജെപിയിൽ കലാപം; ശോഭാ സുരേന്ദ്രന്റെ പരിപാടി ബഹിഷ്‌കരിച്ച് ജില്ലാ പ്രസിഡന്റ്

Janayugom Webdesk
പാലക്കാട്
March 8, 2026 12:26 pm

പാലക്കാട് നിയമസഭാ സീറ്റിലേക്ക് ശോഭാ സുരേന്ദ്രനെ കെട്ടിയിറക്കിയതിൽ പ്രതിഷേധം ശക്തം. ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പങ്കെടുക്കില്ല. ഇന്ന് മേഴ്‌സി കോളജ് പരിസരത്ത് ചുവരെഴുതിയാണ് ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമാകുന്നത്. എന്നാൽ പരിപാടിയിൽ നിന്നും പ്രശാന്ത് ശിവൻ വിട്ടുനിൽക്കും. 

പാലക്കാട് സീറ്റ് കിട്ടാത്തതിൽ ഉണ്ടായ നീരസമാണ് ഇതിന് പിന്നിൽ. പാലക്കാട്ടെ സാധ്യാതാ പട്ടികയില്‍ ആദ്യ പരിഗണന പ്രശാന്ത് ശിവന് ആയിരുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിലൂടെ ശോഭാ സുരേന്ദ്രൻ സീറ്റ് തരപ്പെടുത്തി. ഇതോടെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ബിഡിജെഎസ് നെന്മാറ സീറ്റ് വിട്ടു നൽകാൻ തയ്യാറായില്ല. ഇതോടെ പ്രശാന്ത് തെരെഞ്ഞെടുപ്പ് ചിത്രത്തിൽ ഇല്ലാതായി. 

Kerala State - Students Savings Scheme

TOP NEWS

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.