
റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്ക്കാലിക ഇളവ് നല്‍കിയെന്ന് യുഎസ് ആവര്‍ത്തിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഭീരുവും വിട്ടുവീഴ്ച്ചക്കാരനുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണെന്ന യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ പ്രതികരണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.പ്രസിഡന്റെ് ട്രംപിന്റെ ഉത്തരവുകള്‍ വിശ്വസ്തതയോടെ പാലിച്ചതിന് യുഎസ് ട്രഷറി സെക്രട്ടറി മോഡി സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.
സ്വയം പ്രഖ്യാപിത 56 ഇഞ്ച് നെഞ്ചളവ് എത്രത്തോളം ഭീരുവും വിട്ടുവീഴ്ച ചെയ്തിരിക്കുന്നുവെന്നും പറയേണ്ടതുണ്ടോ, ജയറാം രമേശ് പറഞ്ഞു. റഷ്യയുടെ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്കാലിക അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യുഎസ് ട്രഷറി സെക്രട്ടറിയുമായ സ്കോട്ട് ബെസെന്റ് പ്രതികരിച്ചിരുന്നു.ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണ്. അടുത്തിടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അത് അനുസരിച്ചു.
പകരം യുഎസ് എണ്ണ വാങ്ങാന്‍ തുടങ്ങി.ഇപ്പോള്‍ ലോകമെമ്പാടും സംഭവിച്ച എണ്ണയുടെ വിതരണത്തിലെ താത്കാലിക വിടവ് നികത്താന്‍ റഷ്യന്‍ എണ്ണ സ്വീകരിക്കാന്‍ അവര്‍ക്ക് ഞങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. റഷ്യന്‍ എണ്ണയുടെ മറ്റ് ഉപരോധവും ഞങ്ങള്‍ പിന്‍വലിക്കും ബെസെന്റ് പറഞ്ഞു.യുഎസിന്റെ അനുമതി നല്‍കലിനെതിരെ ഇതിനോടകം തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ നല്ല അഭിനേതാക്കളാണെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.