8 March 2026, Sunday

Related news

March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 1, 2026
March 1, 2026
February 26, 2026

സ്ത്രീകളുടെ പുരോഗതി സമൂഹത്തിന്റെ പുരോഗതിയാണ്: വനിതാ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 8, 2026 1:10 pm

വനിതാ ദിനത്തിൽ സ്ത്രീകൾ നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളെ സ്മരിച്ചും ആശംസകൾ നേർന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ മുന്നേറ്റം സമൂഹത്തിന്റെ തന്നെ പുരോഗതിയാണെന്നും അത് നമ്മുടെ മുന്നോട്ടുള്ള പാതയെ നയിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സ്ത്രീ ശാക്തീകരണത്തിനും സാമൂഹിക നീതിക്കും കരുത്തേകുന്ന ജനകീയ നയങ്ങളുമായാണ് കേരളം മുന്നോട്ട് പോകുന്നത്. രാജ്യത്തെ ആദ്യത്തെ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ചത് മുതൽ ജെൻഡർ ബജറ്റിംഗ് അവതരിപ്പിച്ചത് വരെയുള്ള കേരളത്തിന്റെ നേട്ടങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു. സ്ത്രീകൾക്ക് ഭയമില്ലാതെ ജീവിക്കാനും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങൾ പിന്തുടരാനും എല്ലാ മേഖലകളിലും പൂർണ്ണമായി പങ്കുചേരാനും കഴിയുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനായി നമുക്ക് ഒന്നിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.