
വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെറുതെവിട്ട് കൊട്ടാരക്കര സ്പെഷ്യൽ കോർട്ട് ഫോർ എസ്.സി.എസ്.ടി അട്രോസിറ്റീസ് ആക്ട് കോടതി. ഹരിജന്‍ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ കൊല്ലം മങ്ങാട് സ്വദേശിയായ പ്രതിയെയാണ് കോടതി വെറുതെവിട്ടത്. കിളികൊല്ലൂർ എസ്.എച്ച്.ഒ യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ ഒഫ് പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെ.എസ്.ആർ.ടി.സി. ജീവനക്കാരനായ പ്രതി നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് വേണ്ടി കേന്ദ്ര സർക്കാർ നോട്ടറി കൂടിയായ അഡ്വ. നസീർ കാക്കന്റയം ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.