
ലണ്ടനിലെ കിങ്സ് കോളജ് വിദ്യാർഥി ആലിയ മുഹമ്മദ് (20) കൊല്ലപ്പെട്ട കേസിൽ വാഹനമോടിച്ച പ്രതിക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ക്യാംപസിന് പുറത്ത് ബെഞ്ചിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇലക്ട്രിക് വാഹനം ഓടിച്ച സതാംപ്ടണിൽ നിന്നുള്ള ക്രിസ്റ്റഫർ ജാക്സന്റെ (27) അപകടകരമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം അപകടത്തിൽ മറ്റ് വിദ്യാർഥിനികളായ ഐറെം യോൾഡാസ് (28), യാമിൻ ബെൽമെസോസ് (24) എന്നിവർക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതി മുൻപ് ഇലക്ട്രിക് വാഹനം ഓടിച്ചിട്ടില്ലായിരുന്നു. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചു. ബ്രേക്ക് ആണെന്ന് കരുതി ആക്സിലറേറ്റർ അമർത്തിയതാണ് അപകടകാരണമെന്ന് ജഡ്ജി ഫിലിപ്പ് കാറ്റ്സ് കെസി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.