8 March 2026, Sunday

Related news

March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 5, 2026
March 4, 2026
March 2, 2026
February 27, 2026
February 21, 2026
February 18, 2026

യുഎസില്‍ മുസ്ലിം വിരുദ്ധ റാലി; ന്യൂയോര്‍ക്ക് മേയറുടെ വസതിക്ക് നേരെ സ്ഫോടക വസ്തിവെറിഞ്ഞു

Janayugom Webdesk
വാഷിങ്ടണ്‍
March 8, 2026 9:50 pm

യുഎസില്‍ നടന്ന മുസ്ലിം വിരുദ്ധ റാലിക്കിടെ ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയുടെ വസതിക്ക് നേരെ സ്ഫോടക വസ്തുവെറിഞ്ഞു. നട്ടുകൾ, ബോൾട്ടുകൾ, സ്ക്രൂകൾ എന്നിവയും ഫ്യൂസും അടങ്ങിയിട്ടുള്ള സ്ഫോടക വസ്തുക്കളാണ് വീടിന് നേരെ വലിച്ചെറിഞ്ഞത്. സ്ഫോടകവസ്തുക്കളാണോ അതോ വ്യാജ അനുകരണങ്ങളാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തീവ്ര വലതുപക്ഷ പക്ഷക്കാരനായ ജെയ്ക്ക് ലാങും ഇയാളുമായി ബന്ധമുള്ള ഇരുപതോളം വ്യക്തികളും ചേർന്നാണ് പൊതു ഇടങ്ങളിലെ മുസ്ലീം പ്രാർഥനയെയും ‚ഇസ്ലാമികവൽക്കരണത്തേയും എതിർക്കുന്ന പ്രതിഷേധം സൊഹ്‌റാൻ മംദാനിയുടെ വസതിയായ ഗ്രേസി മാൻഷന് മുന്നിൽ നടത്തിയത്. 

എന്നാൽ പ്രതിഷേധക്കാരല്ല സ്ഫോടക വസ്തു എറിഞ്ഞതെന്നും പ്രതിഷേധക്കാർക്കെതിരെ പ്രതിഷേധിച്ച മറ്റൊരു സംഘത്തിലെ ആളാണ് പ്രതിഷേധക്കാർക്കെതിരെ സ്ഫോടന വസ്തു എറിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ലാങിന്റെ ഗ്രൂപ്പിലുണ്ടായിരുന്ന പ്രതിഷേധക്കാരൻ എതിർ ഗ്രൂപ്പിലെ പ്രതിഷേധക്കാർക്കെതിരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു.
കാപിറ്റോള്‍ കലാപക്കേസിലെ പ്രതിയായിരുന്ന ജെയ്ക്ക് ലാങ് ട്രംപ് അധികാരത്തിലേറിയ ശേഷം പ്രത്യേക ഇളവ് ലഭിച്ച് ജയിലിന് പുറത്തിറങ്ങുകയായിരുന്നു. നിലവിൽ ഫ്ലോറിഡയിൽ നിന്നും സെനറ്റിലേക്ക് മത്സരിക്കാനൊരുങ്ങുന്ന ഇയാൾ ജനസമ്മതി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ പരിപാടികള്‍ നടത്തിയതെന്നാണ് കരുതുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.