
ആറ്റുകാലിൽ പൊങ്കാല അർപ്പിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിന്റെ ഭാര്യ വിജിഷ (38) ആണ് മരിച്ചത്. അടുപ്പുകളിൽനിന്ന് കാറ്റിലൂടെ തീപ്പൊരി പടർന്നാണ് അപകടത്തിന് കാരണം.
അഗ്നിരക്ഷ സേനയും സന്നദ്ധ പ്രവർത്തകരും ചേർന്ന് പൊള്ളലേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.