
മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രചാരണങ്ങളിൽ മഹാനടനായ മമ്മൂട്ടിക്ക് മനസിന് വിഷമമുണ്ടായെങ്കിൽ പരസ്യമായി ക്ഷമചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റാഫീഖിനോട് മമ്മൂട്ടി തീർത്തും വ്യക്തിപരമായി പറഞ്ഞകാര്യമാണ് ചിലര്‍ വിവാദമാക്കിയത്. മമ്മൂട്ടി റാഫീഖിനെ അപമാനിച്ചു, ക്ഷുഭിതനായി എന്നൊക്കെ ആദ്യം വാർത്തകൾ വന്നു. പിന്നീട് സോഷ്യൽമീഡിയയിൽ മമ്മൂട്ടിക്കെതിരായി സൈബർ ആക്രമണവുമുണ്ടായി. ഇത് തീർത്തും നിർഭാഗ്യകരമായിപ്പോയി.
അത്തരമൊരു പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തോട് ക്ഷമചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈയിൽ നിന്നും നേരിട്ടെത്തിയാണ് മമ്മൂട്ടി വയനാട് സന്ദർശിച്ചത്. എന്നാൽ കേരളത്തിൽ എന്തിനെയും വിവാദമാക്കാൻ തയ്യാറെടുക്കുന്ന ചില ആളുകൾ ഈ സന്ദർശനത്തെയും വിവാദമാക്കാൻ ശ്രമിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കിയ പദ്ധതികാണാൻ, നന്മമാത്രം വിചാരിച്ചാണ് മമ്മൂട്ടി പോയത്. സർക്കാരിനെയോ രാഷ്ട്രീയപാർടികളെയോ അദ്ദേഹം സന്ദർശനം അറിയിച്ചില്ല. എല്ലാഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.