
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം ഏകദേശം പൂർത്തിയായെന്നും ഉടൻ തന്നെ ഇത് അവസാനിക്കുമെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടായി. ഇറാന്റെ നാവികസേന, വ്യോമസേന, വാർത്താവിനിമയ സംവിധാനങ്ങൾ എന്നിവ തകർത്തതായും ട്രംപ് പറഞ്ഞു. ഇറാനിലെ സൈനിക നടപടിയെ ഒരു “ചെറിയ വിനോദയാത്ര” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കയെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായും അത് തടയാനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ ഇനി എന്തെങ്കിലും പ്രത്യാക്രമണത്തിന് മുതിർന്നാൽ ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസ്സപ്പെടുത്തിയാൽ ഇരുപത് മടങ്ങ് ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്. കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുമുണ്ട്. ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്നും മേഖലയിലെ സൈനിക സമവാക്യങ്ങൾ ഇപ്പോൾ തങ്ങളുടെ കൈയിലാണെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.