
ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ ബിജെപി നേതാവിന്റെ കൃഷിയിടത്തില്‍ വന്‍തോതില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ ചൊല്ലി നിയമസഭയില്‍ ഭരണ‑പ്രതിപക്ഷ തര്‍ക്കം.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 29 കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ബിജെപി കിസാന്‍ മോര്‍ച്ച നേതാവായ വിനായക് താമ്രകറിന്റെ കൃഷിയിടത്തില്‍ നിന്ന് ഏകദേശം 8 കോടി രൂപ വിലമതിക്കുന്ന അനധികൃത കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ചോളത്തിന് ഇടയിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്.
ഈ സംഭവം പുറത്തുവന്നതോടെ കൃഷിക്ക് പിന്നില്‍ ഉന്നതതലത്തിലുള്ളവര്ക്കും പങ്കുണ്ടെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. തിങ്കളാഴ്ച സഭ ചേര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് ചരണ്‍ ദാസ് മഹന്ത് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. നെല്പ്പാത്രമെന്ന് അറിയപ്പെട്ടിരുന്ന ഛത്തീസ്ഗഡ് ഇപ്പോള്‍ കഞ്ചാവ് പാത്രമായി മാറുകയാണ്’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തലസ്ഥാനത്തിന് വെറും 50 കിലോമീറ്റര്‍ മാത്രം അകലെ ഇത്രയും വലിയ കൃഷി നടന്നിട്ടും കളക്ടറും പൊലീസും അറിഞ്ഞില്ല എന്നത് വിശ്വസിക്കാനാവില്ലെന്നും ഭരണകൂടത്തിന്റെ ഒത്താശയില്ലാതെ ഇത് സാധിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാല്‍,നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭയുടെ നടുത്തളത്തിലേക്ക് ഇരച്ചുകയറി. ഇതേത്തുടര്‍ന്ന് ചരണ്‍ ദാസ് മഹന്ത്,മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരടക്കം 29 കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.സഭാനടപടികള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് അല്‍പ്പനേരം സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് എംഎല്‍എമാരുടെ സസ്പെന്ഷന് പിന്‍വലിച്ചു.സംഭവത്തില്‍ വിനായക് താമ്രകര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായുംബിജെപി അറിയിച്ചു. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി വിജയ് ശര്‍മ സഭയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.