
മാർച്ച് ഒമ്പതിന് നടന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിലെ ക്യുആർ കോഡിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ചോദ്യപേപ്പറിന് മുകളിൽ നൽകിയിട്ടുള്ള സുരക്ഷാ കോഡ് സ്‌കാൻ ചെയ്തപ്പോൾ ലഭിച്ചത് പ്രശസ്തമായ ഒരു മ്യൂസിക് വീഡിയോ ആണെന്നാണ് വിദ്യാർത്ഥികളുടെ അവകാശവാദം.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി 2018ലാണ് സിബിഎസ്ഇ ചോദ്യപേപ്പറുകളിൽ ക്യുആർ കോഡ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ തിങ്കളാഴ്ച നടന്ന മാത്തമാറ്റിക്സ് ആന്റ് അപ്ലൈഡ് മാത്തമാറ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിലെ കോഡ് സ്‌കാൻ ചെയ്തവർക്ക് ലഭിച്ചത് റിക് ആസ്റ്റ്‌ലിയുടെ ‘Never Gonna Give You Up’ എന്ന വിഖ്യാത ഗാനത്തിന്റെ ലിങ്കാണ്. ഇന്റർനെറ്റിൽ ആളുകളെ തമാശയ്ക്കായി കബളിപ്പിക്കാൻ ഉപയോഗിക്കുന്ന ‘റിക് റോളിങ്‘എന്ന രീതിയാണിത്.
പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഔദ്യോഗിക പരീക്ഷാ രേഖയിൽ ഇത്തരമൊരു അപ്രസക്തമായ ലിങ്ക് എങ്ങനെ വന്നുവെന്നതിൽ വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇത് മനഃപൂർവം ചെയ്തതാണോ അതോ സാങ്കേതിക പിഴവാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, ചോദ്യപേപ്പർ യഥാർത്ഥമാണെന്നും പരീക്ഷയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സിബിഎസ്ഇ അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.