10 March 2026, Tuesday

Related news

March 10, 2026
March 6, 2026
March 6, 2026
March 5, 2026
March 2, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026

98-ാമത് ഓസ്‌കർ പുരസ്കാരങ്ങൾ മാർച്ച് 15ന്; അവതാരകയായി വീണ്ടും പ്രിയങ്ക ചോപ്ര

Janayugom Webdesk
ലോസ് ഏഞ്ചൽസ്
March 10, 2026 3:28 pm

സിനിമാ ലോകം കാത്തിരിക്കുന്ന 98-ാമത് അക്കാദമി അവാർഡുകൾ മാർച്ച് 15ന് പ്രഖ്യാപിക്കും. ഹോളിവുഡിലെ പ്രശസ്തമായ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ കൊമേഡിയൻ കോനൻ ഒബ്രയൻ തുടർച്ചയായ രണ്ടാം വർഷവും അവതാരകനായി എത്തും. ഇന്ത്യൻ സമയം പുലർച്ചെ 4:30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയ സംപ്രേക്ഷണം ആരംഭിക്കും.

റോബർട്ട് ഡൗണി ജൂനിയർ, ആനി ഹാത്ത്വേ തുടങ്ങിയ ഹോളിവുഡ് താരങ്ങൾക്കൊപ്പം ഇന്ത്യൻ താരം പ്രിയങ്ക ചോപ്രയും ഇത്തവണ അവതാരകയായി വേദിയിലെത്തും. 2016ന് ശേഷം ഇത് രണ്ടാം തവണയാണ് പ്രിയങ്ക ഈ റോളിലെത്തുന്നത്. 2023ൽ ദീപിക പദുക്കോണും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്ന ‘ഹോംബൗണ്ട്’ നേരത്തെ തന്നെ മത്സരത്തിൽ നിന്ന് പുറത്തായതോടെ ഇത്തവണ ഇന്ത്യൻ പുരസ്കാര പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar