
കോവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് ഗുരുതരമായ പാർശ്വഫലങ്ങൾ അനുഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി പ്രത്യേക നയം രൂപീകരിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. വാക്സിനേഷനുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നിരീക്ഷിക്കുന്നതിനായി നിലവിലുള്ള സംവിധാനങ്ങൾ തുടരണമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. പാർശ്വഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും ശാസ്ത്രീയ പഠനങ്ങൾക്കും ഇത്തരം വിവരങ്ങൾ ഉപകരിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
വാക്സിൻ എടുത്തതിനെത്തുടർന്നുണ്ടായ പാർശ്വഫലങ്ങൾ നേരിട്ടവർക്ക് സങ്കീർണ്ണമായ തെളിവുകളുടെ അഭാവത്തിലും നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. വാക്സിൻ പാർശ്വഫലം മൂലം രണ്ട് മക്കൾ മരിച്ച ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. നഷ്ടപരിഹാരത്തിനായി അധികാരികളെ സമീപിച്ചിട്ടും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പാർശ്വഫലങ്ങൾ അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ആവശ്യം തള്ളിയ കോടതി, നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായി തുടരാൻ നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.