10 March 2026, Tuesday

Related news

March 10, 2026
March 9, 2026
March 3, 2026
March 3, 2026
February 28, 2026
February 25, 2026
February 11, 2026
February 5, 2026
February 4, 2026
January 30, 2026

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 10, 2026 6:52 pm

പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ് സ്ഥാനം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അപ്രതീക്ഷിതമായി പടിയിറങ്ങിയത്. നോട്ടീസ് പിരീഡ് ഒഴിവാക്കി നൽകണമെന്നും ഇന്ന് മുതൽ തന്നെ സ്ഥാനത്തുനിന്ന് മാറാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം കമ്പനി ബോർഡിന് രാജിക്കത്ത് നൽകി. പീറ്റർ എൽബേഴ്‌സിന് പകരം ഇൻഡിഗോയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ ഭാട്ടിയ കമ്പനിയുടെ താൽക്കാലിക ചുമതല വഹിക്കുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇൻഡിഗോ നേരിടുന്ന പ്രവർത്തന പ്രതിസന്ധികൾക്കിടയിലാണ് ഈ രാജി എന്നത് ശ്രദ്ധേയമാണ്. വിമാനങ്ങൾ തുടർച്ചയായി വൈകുകയും നിരവധി സർവീസുകൾ റദ്ദാക്കുകയും ചെയ്തതിനെത്തുടർന്ന് യാത്രക്കാർ വലിയ ദുരിതത്തിലായിരുന്നു. ഈ വിഷയത്തിൽ വ്യോമയാന മന്ത്രാലയം പലതവണ വിശദീകരണം തേടിയതും പീറ്റർ എൽബേഴ്‌സും കേന്ദ്ര സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്. പ്രവർത്തനക്ഷമതയിലെ കുറവും സർവീസുകൾ താളംതെറ്റിയതും കമ്പനിക്ക് വലിയ തിരിച്ചടിയായ സാഹചര്യത്തിലാണ് നേതൃത്വത്തിലെ ഈ മാറ്റം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.