
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഹുൽ ഗാന്ധി ഒരു അർബൻ നക്സലിനെപ്പോലെ ആണ് പെരുമാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ ഗാന്ധി കുടുംബത്തിലെ ദിശയില്ലാത്ത അവസാന രാജകുമാരനാണ് രാഹുലെന്നും മുഗൾ വംശത്തിന് ബഹദൂർ ഷാ സഫർ എങ്ങനെയോ അതുപോലെയാണ് കോൺഗ്രസിന് രാഹുൽ ഗാന്ധിയെന്നും മന്ത്രി പരിഹസിച്ചു. പാർലമെന്റ് സമുച്ചയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ ചർച്ചകളിൽ നിന്നും വോട്ടെടുപ്പുകളിൽ നിന്നും രാഹുൽ ഗാന്ധി ഒളിച്ചോടുകയാണെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
“ഇതുപോലൊരു പ്രതിപക്ഷ നേതാവിനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടില്ല, ഒരു അർബൻ നക്സലിനെപ്പോലെയാണ് പെരുമാറുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സഭയിൽ ചർച്ചകൾ ആവശ്യപ്പെടാനും വോട്ടെടുപ്പ് നടത്താനും അദ്ദേഹത്തിന് അധികാരമുണ്ട്. പിന്നെന്തിനാണ് അദ്ദേഹം അതിൽ നിന്നെല്ലാം ഓടിയൊളിക്കുന്നത്?” ഗിരിരാജ് സിംഗ് ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.