
ഉള്ളിയിലെയും വെളുത്തുള്ളിയിലെയും ‘നെഗറ്റീവ് എനര്‍ജി‘യെക്കുറിച്ച് ശാസ്ത്രീയപഠനം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. അഭിഭാഷകനായ സച്ചിൻ ഗുപ്ത സമർപ്പിച്ച അഞ്ച് പൊതു താല്പര്യ ഹർജികളാണ് നിസാരവും അടിസ്ഥാനരഹിതവുമെന്ന് നിരീക്ഷിച്ചുകൊണ്ട് തള്ളിയത്. നിങ്ങൾ ഈ ഹർജികളെല്ലാം അർധരാത്രിയിലാണോ തയ്യാറാക്കുന്നതെന്ന് ചോദിച്ച കോടതി, വിലപ്പെട്ട സമയം മെനക്കെടുത്തരുതെന്നും അഭിഭാഷകനോട് പറഞ്ഞു.
ജൈനമത വിശ്വാസികളുടെ ഭക്ഷണശീലത്തെ ചോദ്യം ചെയ്ത് അവരുടെ വികാരം വ്രണപ്പെടുത്തുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. എന്നാൽ വിഷയം കൂടുതൽ ആശങ്കാജനകമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചതിന്റെ പേരിൽ ഗുജറാത്തിൽ വിവാഹ മോചനം നടന്നിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
മദ്യത്തിലെയും പുകയില ഉല്പന്നങ്ങളിലെയും ദോഷകരമായ വസ്തുക്കള്‍ നിയന്ത്രിക്കണം, സ്വത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശങ്ങളിറക്കണം, ക്ലാസിക്കല്‍ ഭാഷാപദവി നല്‍കാന്‍ മാര്‍ഗരേഖ വേണം എന്നിങ്ങനെയായിരുന്നു മറ്റ് ഹര്‍ജികളിലെ ആവശ്യങ്ങള്‍. ഈ ഹര്‍ജികളെല്ലാം അവ്യക്തവും കൃത്യമായ നിയമാടിത്തറയില്ലാത്തതുമാണെന്നും കോടതി വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.