10 March 2026, Tuesday

Related news

March 10, 2026
March 8, 2026
February 16, 2026
February 13, 2026
February 11, 2026
February 7, 2026
January 24, 2026
December 20, 2025
December 16, 2025
November 29, 2025

സംസ്ഥാനത്ത് ചൂട് കൂടുന്നു; മൂന്നാറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക

സ്വന്തം ലേഖിക
തിരുവനന്തപുരം
March 10, 2026 10:37 pm

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പകൽ 11 മുതൽ വൈകിട്ട് മൂന്ന് വരെനേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.
അതേസമയം, കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിലെ മൂന്നാറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. 

മൂന്നാറിൽ ഓറഞ്ച് അല‍‍ർട്ടാണ്. യുവി ഇൻഡക്സ് എട്ടാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്. കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ്. ആറ് മുതൽ ഏഴ് വരെയാണ് ഈ പ്രദേശങ്ങളിലെ യുവി ഇൻഡക്സ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യതാപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ വൈകിട്ട് മൂന്ന് വരെയാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.