11 March 2026, Wednesday

Related news

March 11, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 10, 2026
March 9, 2026
March 9, 2026
March 9, 2026
March 8, 2026

കെപിസിസി എതിർപ്പ് മറികടന്ന് മത്സരിക്കാൻ 7 എംപിമാർ; നിർണായക തെരെഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
March 11, 2026 9:01 am

കെപിസിസി നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് 7 കോൺഗ്രസ് എംപിമാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുമ്പോൾ കോൺഗ്രസിൽ തർക്കം രൂക്ഷം. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വർക്കിങ് കമ്മിറ്റിയംഗം ശശിതരൂർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, എൻ കെ രാഘവൻ, ആന്റോ ആന്റണി എന്നിവരാണ് മാറി മാറി അംഗത്തിന് കച്ചകെട്ടി ഇറങ്ങാൻ ഒരുങ്ങുന്നത്.

എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി നേതൃത്വത്തിനും ഇതിനോട് എതിർപ്പാണ് ഉള്ളത്. ഇത് സംബന്ധിച്ച് കോൺഗ്രസിന്റെ നിർണായക തെരെഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. കെ സി വേണുഗോപാൽ മത്സരിക്കാൻ ഒരുങ്ങുന്നു. അമ്പലപ്പുഴയിൽ നിന്നും മത്സരിക്കാൻ കെ സി വേണുഗോപാലും അഴിക്കോട് കെ സുധാകരനും തിരുവനന്തപുരം സെൻട്രലിൽ ശശി തരൂരും ആറൻമുളയിൽ ആന്റോആന്റണിയും അടൂരിൽ കൊടിക്കുന്നിൽ സുരേഷും കോന്നിയിൽ അടൂർ പ്രകാശും പാലക്കാട് മത്സരിക്കാൻ ഷാഫി പറലും സജീവമായി രംഗത്തുണ്ട്. ജയസാധ്യതയും പ്രാദേശികമായ ആവശ്യങ്ങളും കണക്കിലെടുത്ത് തങ്ങൾക്ക് ഇളവ് നൽകണമെന്ന നിലപാടിലാണ് ഈ നേതാക്കൾ.

ഇതോടെ കടുത്ത അതൃപ്തിയുമായി സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷം നേതാക്കളും രം​ഗത്തെത്തി. എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന നിലപാട് തെരഞ്ഞെടുപ്പ് സമിതിയേയും അറിയിക്കും. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിലും ഹൈക്കമാന്‍ഡ് തീരുമാനം വന്നേക്കും.സ്ഥാനാർത്ഥി പട്ടിക വൈകുന്നതിൽ യുഡിഎഫിലെ മറ്റു ഘടകകക്ഷികൾക്കും ആശങ്കയുണ്ട്. എന്നിരുന്നാലും, വരും ദിവസങ്ങളിൽ തന്നെ അന്തിമ പട്ടിക ഹൈക്കമാൻഡിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ഗ്രൂപ്പ് താല്പര്യങ്ങൾ മാറ്റിവെച്ച് വിജയസാധ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു പട്ടിക തയ്യാറാക്കാനാണ് എഐസിസി നിർദ്ദേശിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.