11 March 2026, Wednesday

Related news

March 11, 2026
March 11, 2026
March 9, 2026
March 7, 2026
March 4, 2026
March 1, 2026
March 1, 2026
December 22, 2025
November 25, 2025
November 15, 2025

പശ്ചിമേഷ്യൻ സംഘര്‍ഷം; ദുബായില്‍ കുടുങ്ങിയ നടൻ അജിത് നാട്ടിലെത്തി

Janayugom Webdesk
ചെന്നൈ
March 11, 2026 10:48 am

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ദുബായിൽ കുടുങ്ങി തമിഴ് നടൻ അജിത് കുമാര്‍ സുരക്ഷിതനായി ചെന്നൈയിൽ മടങ്ങിയെത്തി. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതാണ് നടന് ഏറെ ദിവസങ്ങള്‍ ദുബായില്‍ തുടരേണ്ടി വന്നത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ താരത്തിന്റെ ദൃശ്യങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 

തന്റെ പുതിയ റേസിങ് ടീമുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾക്കായാണ് അജിത് ദുബായിലെത്തിയത്. താരം സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ മാനേജർ നേരത്തെ അറിയിച്ചിരുന്നു. അജിത്തിനൊപ്പം സോണൽ ചൗഹാൻ, ഇഷ ഗുപ്ത, വിഷ്ണു മഞ്ചു, ലാറ ദത്ത തുടങ്ങിയ താരങ്ങളും ദുബായിൽ കുടുങ്ങിയിരുന്നു. വ്യോമഗതാഗതം പുനഃസ്ഥാപിച്ച ഉടൻ തന്നെ താരം നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.