
കുവൈത്തിന്റെ വടക്കന്‍-തെക്കന്‍ മേഖലകളില്‍ നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയിലുള്ള പ്രദേശങ്ങളില്‍ ആറ് ഡോണുകള്‍ വെടിവെച്ച് തകര്‍ത്തതായി കുവൈത്ത് നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. നാഷണല്‍ ഗാര്‍ഡിന്റെ ഔദ്യോഗിക വക്താവയ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ജാദര്‍ ഫാദല്‍ ജദാര്‍.പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സ്ഥാപനങ്ങളും സുപ്രധാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുമായി തുടരുന്ന സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്ന് അറിയിച്ചു.
സുരക്ഷയും പൊതുസുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. കുവൈത്ത് സൈന്യം, പൊലീസ്, ജനറൽ ഫയർ ഫോഴ്‌സ് എന്നിവയുമായി ഏകോപിച്ചാണ് നാഷണൽ ഗാർഡ് സേന പ്രവർത്തിക്കുന്നതെന്നും ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ സേനകൾ പൂർണ സജ്ജമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കുന്നതിനും കുവൈത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിനുമാണ് സേനകൾ പ്രതിബദ്ധമായിരിക്കുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.