
കോടതിയലക്ഷ്യ കേസില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം, മുന്‍ രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍ കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മോഹനന് കുന്നുമ്മലിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഡോ കെ എസ് അനിൽകുമാറിനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാത്തതാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണം. കോടതി ഉത്തരവ് നടപ്പാക്കാത്തതിന്നുള്ള കാരണം മോഹനൻ കുന്നുമ്മൽ വിശദീകരിക്കണം.വിശദീകരണം തൃപ്തികരമല്ലെങ്കിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് ഹൈക്കോടതി കടക്കുന്നതായിരിക്കും.
ഡോ കെ എസ് അനിൽകുമാറിനെ സസ്പെൻ്റ് ചെയ്ത വൈസ് ചാൻസലറുടെ നടപടി നിയമവിരുദ്ധമാണെന്ന് കണ്ട് സിന്‍ഡിക്കറ്റ് റദ്ദാക്കിയിരുന്നു.എന്നാൽ അനില്‍ കുമാറിനെ വിസി തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല.സിന്‍ഡിക്കറ്റ് തീരുമാനം നടപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയെങ്കിലും വി സി ഡോ മോഹനൻ കുന്നുമ്മൽ കോടതി നിർദേശം പാലിച്ചില്ല. തുടര്‍ന്നാണ് ഡോ കെഎസ് അനില്‍ കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.