11 March 2026, Wednesday

Related news

March 11, 2026
February 25, 2026
February 17, 2026
January 25, 2026
January 18, 2026
January 7, 2026
January 1, 2026
December 26, 2025
December 18, 2025
December 15, 2025

കേന്ദ്രം ജനാധിപത്യ മര്യാദ പാലിക്കണമെന്ന് മുസ്ലീംലീഗ്

Janayugom Webdesk
തിരുവനന്തപുരം
March 11, 2026 11:25 am

കേന്ദ്ര നടപടിക്കെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്. ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനം ഭരിക്കുന്നവരോട് പരിഗണന കാണിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആവശ്യപ്പെട്ടു. ദേശീയ പാത സംസ്ഥാനവും കേന്ദ്രവും രക്ഷകർതൃത്വം അവകാശപ്പെടുന്നുണ്ട് ഇതിന്റെ ഭാഗമാണോ എന്ന് പരിശോധിക്കണം. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്രം ജനാധിപത്യ മര്യാദകൾ പാലിക്കണം.

കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും ഭരിക്കുന്ന പാർട്ടിയിലെ ജനപ്രതിനിധികളെ മാത്രം നോക്കിയാൽ പോര. നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുപ്പിക്കുന്നുണ്ട്. ജനാധിപത്യത്തോടുള്ള ബഹുമാനം നഷ്ടപെടുമ്പോഴാണ് ഇങ്ങനെ ഒക്കെ ചെയുന്നത്. ഭരണ കൂടത്തിന്റെ പരിപാടിയാണ്, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി അല്ലെന്നും പി എം എ സലാം വിമർശിച്ചു.

ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകില്ല. സീറ്റ് ചർച്ച അന്തിമ ഘട്ടത്തിൽ ജയമാണ് ലക്ഷ്യം. യുഡിഎഫിന്കൂടുതൽ സീറ്റ് വേണം വിജയ സാധ്യത പരിഗണിച്ച് സീറ്റുകൾ വെച്ച് മാറും. ഇക്കാര്യത്തിൽ ചർച്ച തുടരും. ഉടൻ തീരുമാനം. ലീഗ് ഭാരവാഹി യോഗം ഇന്ന് 2 മണിക്ക് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 10, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.