11 March 2026, Wednesday

Related news

March 11, 2026
March 10, 2026
March 10, 2026
February 25, 2026
February 22, 2026
February 20, 2026
February 20, 2026
February 18, 2026
February 18, 2026
February 16, 2026

സുപ്രീം കോടതിയുടെ ചരിത്രവിധി, ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ചു; രാജ്യത്തെ ആദ്യ സംഭവം

Janayugom Webdesk
ന്യൂഡൽഹി
March 11, 2026 11:40 am

രാജ്യത്തെ നിയമചരിത്രത്തിൽ നിർണ്ണായക വഴിത്തിരിവായ ഉത്തരവിലൂടെ ആദ്യമായി ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകി. കഴിഞ്ഞ 13 വർഷമായി വെന്റിലേറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്കാണ് സ്വാഭാവിക മരണം വരിക്കാൻ കോടതി അനുവാദം നൽകിയത്. ഹരീഷ് റാണയുടെ വയോധികരായ മാതാപിതാക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ ചരിത്ര വിധി.

യന്ത്രസഹായത്തോടെ മാത്രം ജീവൻ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാൻ സാധ്യതയില്ലെന്നുമുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കോടതി വിലയിരുത്തി. ഹരീഷ് റാണയ്ക്ക് നിലവിൽ നൽകി വരുന്ന വെന്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. അന്തസ്സോടെ മരിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ഭാഗമാണെന്ന മുൻകാല നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ് ഈ വിധി.

TOP NEWS

March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar