
അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ ജി സുധാകരൻ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ നിലപാട് ബിജെപിക്കും യുഡിഎഫിനും സഹായകരമാകുമെന്നും സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. 75 വയസ് പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായത്. ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ക്ഷണിതാവായി പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല.
പുന്നപ്ര‑വയലാർ രക്തസാക്ഷി ദിനാചരണത്തിൽ വി എസ് അച്യുതാനന്ദന് ശേഷം ദീപശിഖ തെളിയിക്കാനുള്ള പ്രധാന ചുമതല നൽകിയത് സുധാകരനാണ്. അവഗണനയുണ്ടായിരുന്നെങ്കിൽ ഇത്രയും പ്രധാനപ്പെട്ട ചടങ്ങിൽ അദ്ദേഹത്തെ ചുമതലപ്പെടുത്തുമായിരുന്നോ എന്നും നാസർ ചോദിച്ചു. അമ്പലപ്പുഴയിൽ മത്സരിക്കാൻ നേരത്തെ മുതൽ ജി സുധാകരൻ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. അതിന്റെ ഭാഗമാണ് അവഗണിക്കുന്നതായുള്ള ആരോപണം ഉയർന്നത്. ഒരു കമ്മ്യൂണിസ്റ്റിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തത് ഉണ്ടായി. അദ്ദേഹം പിൻമാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.