
ഹൈറേഞ്ചിലെ കാപ്പി കർഷകർക്ക് ആശ്വാസമായി വേനൽമഴ. വിളവെടുപ്പ് പൂർത്തിയായതിന് തൊട്ടുപിന്നാലെ മഴ ലഭിച്ചത് ഇത്തവണ മികച്ച ഉല്‍പാദനം ഉണ്ടാകുമെന്ന പ്രതീക്ഷ നൽകുന്നു. തോട്ടങ്ങളിൽ കാപ്പിച്ചെടികൾ വ്യാപകമായി പൂത്തുനിൽക്കുന്നത് കർഷകർക്ക് വരും സീസണിൽ വലിയൊരു വരുമാനമാർഗ്ഗമാകുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ വർഷം വിളവെടുപ്പ് സമയത്ത് പെയ്ത അപ്രതീക്ഷിത മഴ കർഷകർക്ക് വലിയ തിരിച്ചടിയായിരുന്നു. കുരു പറിച്ചെടുക്കുന്നതിന് മുൻപേ ചെടികളിൽ പൂവിരിഞ്ഞത് വിളവെടുപ്പ് അസാധ്യമാക്കി. പൂ കൊഴിയാതിരിക്കാൻ വിളവെടുപ്പ് ഒഴിവാക്കിയതോടെ കാപ്പിക്കുരു പഴുത്ത് താഴെ വീണ് വൻ നഷ്ടമാണ് ഉണ്ടായത്. എന്നാൽ ഇത്തവണ വിളവെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ മഴ പെയ്തത് ചെടികളിൽ കായ് പിടിക്കാൻ സഹായിച്ചു. വരും ദിവസങ്ങളിൽ ഒന്നോ രണ്ടോ മഴ കൂടി ലഭിച്ചാൽ കായ്ഫലം മെച്ചപ്പെടുമെന്നാണ് കർഷകർ പറയുന്നത്.
നിലവിൽ കാപ്പിയുടെ ഉല്‍പാദനം കുറവായിരുന്നിട്ടും വില ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. കിലോയ്ക്ക് 200 രൂപയിൽ താഴെയാണ് ഇപ്പോൾ വിപണി വില. എന്നാല്‍ പുതിയ സീസണിൽ വില ഉയരുമെന്നും ഉല്‍പാദനം വർദ്ധിക്കുന്നതോടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ. സമ്മിശ്ര കൃഷി നടത്തുന്ന ഹൈറേഞ്ച് കർഷകർക്ക് കാപ്പിക്ക് പുറമെ ഏലം ഉൾപ്പെടെയുള്ള മറ്റ് കൃഷികൾക്കും ഈ മഴ ഏറെ പ്രയോജനകരമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.