
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ നിലനില്‍ക്കുന്ന പൊട്ടിത്തെറി പ്രമുഖ നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കേണ്ട സാഹചര്യത്തിലേക്ക്. അടൂര്‍ നിയമസഭാ മണ്ഡലത്തില്‍ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുവാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് നിരവധി നേതാക്കള്‍ രംഗത്തു വന്നിരിക്കുന്നത്.മുൻ അടൂർ നഗരസഭ അധ്യക്ഷൻ ബാബു ദിവാകരൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു.
സ്ഥാനാർത്ഥിത്തവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം.അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതിലെ എതിർപ്പാണ് ബാബു ദിവാകരൻ്റെ രാജിക്ക് പിന്നിൽ.അടൂരിൽ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയിൽ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരൻ്റെ ആവശ്യം. നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരിഗണിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭയിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ബാബു ദിവാകരൻ. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ദിവാകരൻ. മണ്ഡലത്തിൽ സ്വാധീനമുള്ള കോൺഗ്രസിൻ്റെ പ്രമുഖനേതാവായ ബാബു ദിവാകരൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.