13 March 2026, Friday

Related news

March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 11, 2026
March 11, 2026
March 11, 2026
March 11, 2026
March 10, 2026
March 10, 2026

വാമനപുരത്തെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ അടിതുടങ്ങി ; പാലോട് രവി വീട്ടിലിരിക്കട്ടെയെന്ന് പോസ്റ്റ്

Janayugom Webdesk
തിരുവനന്തപുരം
March 13, 2026 12:25 pm

കോണ്‍ഗ്രസില്‍ വാമനപുരത്തെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പ്രതിഷേധം . നേതൃത്വം വാമനപുരത്തെ കോണ്‍ഗ്രസിന്റെ ആരാച്ചരാകരുതെന്ന് കാട്ടി വാമനപുരത്ത് മുന്‍ ഡിസിസി പ്രസി‍ഡന്റ് കൂടിയായ പാലോട് രവിക്കെതിരെ പോസ്റ്റര്‍ . സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാലോട് രവി വീട്ടിലിരിക്കട്ടെയെന്നും പോസ്റ്ററിൽ പറയുന്നു.നേതൃത്വം വാമനപുരത്തെ കോൺഗ്രസിന്റെ ആരാച്ചാരാകരുത്, എന്നിങ്ങനെയാണ് പോസ്റ്ററിലെ ആവശ്യം. 

പണത്തിനും ഭീഷണിക്കും മുന്നിൽ നേതൃത്വം മുട്ടുമടക്കരുതെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു.അതുപോലെ, കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ സുധാകരനെ ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം കോൺഗ്രസുകാരുടെ വികാരമാണെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

കണ്ണൂർ ഡി സി സി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്. പോസ്റ്റര്‍ പിന്നീട് കീറിക്കളഞ്ഞു. അപമാനിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ സുധാകരൻ്റെ അനുകൂലികള്‍ സമൂഹമാധ്യമത്തിലൂടെയും പോസ്റ്റർ പതിപ്പിക്കുന്നതിലൂടെയും സീറ്റിനു വേണ്ടിയുള്ള മുറവിളികളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.