13 March 2026, Friday

Related news

March 13, 2026
March 13, 2026
March 12, 2026
March 11, 2026
March 11, 2026
March 9, 2026
March 8, 2026
March 6, 2026
March 6, 2026
March 6, 2026

വാമനപുരത്തെ ഒന്നര വയസുകാരിയുടെ കൊലപാതകം; അമ്മ അശ്വതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
March 13, 2026 3:20 pm

വാമനപുരത്തെ ഒന്നര വയസ്സുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ അമ്മ അശ്വതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ക‍ഴിഞ്ഞ ദിവസം അശ്വതി കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ടോടെ റിമാൻഡ് ചെയ്യും. കൊലപാതകശേഷം അശ്വതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. ക‍ഴിഞ്ഞ ദിവസമാണ് അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ ഒന്നര വയസ്സുകാരി പവിത്രയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

തൊഴിലുറപ്പ് ജോലിക്ക് ശേഷം മുത്തശ്ശി വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കിടക്കുകയായിരുന്നു. കുട്ടി ഉറങ്ങുകയാണെന്നാണ് കരുതിയെങ്കിലും പിന്നീട് തട്ടിവിളിച്ചിട്ടും കുഞ്ഞ് എഴുന്നേറ്റില്ല. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 

പൊലീസിൻ്റെ പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകളും, ചുണ്ട് മുറിഞ്ഞതായും കണ്ടെത്തി. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പൊലീസിനോട് പിന്നീട് കുറ്റസമ്മതം നടത്തി. അതേസമയം, അശ്വതിക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.