13 March 2026, Friday

Related news

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
February 28, 2026
February 27, 2026
February 27, 2026
February 25, 2026
February 20, 2026

ഇറാഖിൽ തകർന്ന യുഎസ് വിമാനത്തിലെ ആറ് സൈനികരും കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി യുഎസ് സെന്റർ കമാൻഡ്

Janayugom Webdesk
ബാഗ്ദാദ്
March 13, 2026 8:49 pm

പടിഞ്ഞാറൻ ഇറാഖിൽ തകർന്നുവീണ അമേരിക്കൻ സൈന്യത്തിന്റെ ഇന്ധന വിമാനത്തിലുണ്ടായിരുന്ന (കെ സി-135 സ്ട്രാറ്റോടാങ്കർ) ആറ് സൈനികരും കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. നേരത്തെ നാല് മൃതദേഹങ്ങൾ കണ്ടെത്തിയതായും രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ചയോടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം വരികയായിരുന്നു.

ഇറാനെതിരായ സൈനിക നീക്കങ്ങളിൽ പങ്കാളികളായ രണ്ട് വിമാനങ്ങളിൽ ഒന്നാണ് വ്യാഴാഴ്ച തകർന്നത്. ശത്രുരാജ്യങ്ങളുടെ ആക്രമണമല്ല അപകടത്തിന് കാരണമെന്ന് അമേരിക്ക ആവർത്തിക്കുമ്പോഴും, തങ്ങളുടെ സഖ്യകക്ഷികൾ മിസൈൽ ഉപയോഗിച്ച് വിമാനം വീഴ്ത്തിയതാണെന്ന അവകാശവാദത്തിൽ ഇറാൻ ഉറച്ചുനിൽക്കുന്നു. ആകാശത്തുവെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന ബോയിംഗ് നിർമ്മിത വിമാനമാണിത്. ഇറാൻ‑അമേരിക്ക സംഘർഷം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഇതോടെ 13 ആയി.

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.