13 March 2026, Friday

Related news

March 13, 2026
February 20, 2026
February 15, 2026
January 25, 2026
January 20, 2026
January 20, 2026
January 12, 2026
January 12, 2026
December 15, 2025
November 28, 2025

പുരസ്കാര നിറവില്‍ കെഫോണ്‍

മികച്ച ബ്രോഡ്ബാൻഡ് കമ്പനിയായി രാജ്യാന്തര അംഗീകാരം 
Janayugom Webdesk
തിരുവനന്തപുരം
March 13, 2026 10:26 pm

കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെഫോൺ) രാജ്യാന്തര അംഗീകാരം. ഏഷ്യൻ ടെലികോം മാഗസിൻ സംഘടിപ്പിച്ച ഏഷ്യൻ ടെലികോം അവാർഡ്‌സ് 2026ൽ ബ്രോഡ്ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ പുരസ്കാരത്തിനാണ് കെഫോൺ അർഹമായത്. ഏഷ്യയിലെ ടെലികോം മേഖലയിലെ നൂതനമായ മാറ്റങ്ങളെയും മികച്ച സേവനങ്ങളെയും ആദരിക്കുന്നതിനായി ഏഷ്യയിലെ മുൻനിര അന്താരാഷ്ട്ര മൊബൈൽ‑വാർത്താവിനിമയ പ്രസിദ്ധീകരണമായ ഏഷ്യൻ ടെലികോം നൽകുന്നതാണ് ഈ പുരസ്കാരം.
കേരളത്തിലുടനീളം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും കെഫോൺ നടത്തുന്ന ഇടപെടലുകളാണ് പുരസ്ക്കാരത്തിന് വഴിയൊരുക്കിയത്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്ത് കെഫോൺ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ സംസ്ഥാനത്തുടനീളം 32,000 കിലോമീറ്റർ ഫൈബർ ഒപ്റ്റിക് കേബിൾ ശൃംഖല പൂർത്തിയാക്കുകയും, ജില്ലാതല ഇന്റർനെറ്റ് ഗേറ്റ്‌വേകളായി പ്രവർത്തിക്കുന്ന 375 പോയിന്റ് ഓഫ് പ്രസൻസ് (പിഒപി) സെന്ററുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചിയിലെ അത്യാധുനിക നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ (എൻഒസി) വഴി തടസമില്ലാത്ത സേവനമാണ് ഉറപ്പാക്കുന്നത്. ഏഷ്യൻ ടെലികോം അവാർഡ്‌സിൽ ബ്രോഡ്‌ബാൻഡ് ടെലികോം കമ്പനി ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത് കെഫോണിലെ എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്. ഡിജിറ്റൽ വിടവ് നികത്തി സാധാരണക്കാർക്ക് മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്. സാങ്കേതികവിദ്യയിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ഞങ്ങളുടെ ലക്ഷ്യം, കെഫോൺ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.
നിലവിൽ 1.5 ലക്ഷത്തിലധികം കണക്ഷനുകൾ പദ്ധതിയിലൂടെ നൽകിക്കഴിഞ്ഞു. വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിലൂടെ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കാണ് കെഫോൺ വഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar