13 March 2026, Friday

Related news

March 13, 2026
February 19, 2026
February 11, 2026
February 9, 2026
February 6, 2026
February 1, 2026
January 12, 2026
January 8, 2026
December 27, 2025
December 21, 2025

ക്യൂവില്‍ കുഴഞ്ഞുവീണ് 66 കാരൻ മരിച്ചു

Janayugom Webdesk
ചണ്ഡീഗഢ്
March 13, 2026 10:37 pm

പഞ്ചാബിൽ ഗ്യാസ് സിലിണ്ടറിനായി മണിക്കൂറുകളോളം ക്യൂ നിന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ബർണാല ജില്ലയിലെ സെഹ്‌ന സ്വദേശി ഭൂഷൺ കുമാർ മിത്തൽ (66) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സെഹ്‌ന ബ്ലോക്കിലെ ഗ്യാസ് ഏജൻസിക്ക് മുന്നിലായിരുന്നു സംഭവം.

രാവിലെ ഏഴ് മണിയോടെ ഭൂഷൺ കുമാർ ഗ്യാസ് ഏജൻസിയിൽ എത്തി. എട്ട് മണിയോടെ അദ്ദേഹത്തിന് 25-ാം നമ്പർ ടോക്കൺ ലഭിച്ചു. എന്നാൽ ഏജൻസി തുറക്കുന്നതിന് തൊട്ടുമുമ്പ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar