
ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ആദരിക്കുന്നു. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെസിഎ പുതുതായി നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് താരത്തിന് സ്നേഹാദരം നൽകുന്നത്.
മാർച്ച് 16ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം നാടിന് സമർപ്പിക്കും. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കെസിഎ ഭാരവാഹികൾ ആദരിക്കും. കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വി അബ്ദുറഹ്മാൻ, വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവരും ജനപ്രതിനിധികളും പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.