14 March 2026, Saturday

Related news

March 14, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026

ഇന്ത്യയുടെ ഡയറക്ട് എനർജി ആയുധം ‘ദുർഗ’ വരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2026 4:41 pm

ആധുനിക യുദ്ധമുഖത്തെ ഡ്രോൺ കൂട്ടങ്ങളെയും മറ്റ് വ്യോമ ഭീഷണികളെയും നേരിടാൻ ലക്ഷ്യമിട്ട് ഇന്ത്യ പുതിയ ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിക്കുന്ന ‘ദുർഗ-II’, ‘എകൈ-2 (എ)( )’ എന്നീ ഡയറക്റ്റഡ് എനർജി വെപ്പൺ സംവിധാനങ്ങൾ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഡി.ആർ.ഡി.ഒ.യുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് ആണ് ഈ സംവിധാനങ്ങൾ വികസിപ്പിച്ചത്. നിലവിൽ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഡയറക്ട് എനർജി ആയുധങ്ങളുടെ സാങ്കേതിക വിദ്യയുള്ളത്. ഈ പട്ടികയിലേക്കാണ് ഇന്ത്യയെത്തിയിരിക്കുന്നത്.

നിലവിൽ ഡ്രോണുകളെ വെടിവെച്ചിടാൻ ഉപയോഗിക്കുന്ന മിസൈലുകൾക്ക് വലിയ ചിലവുണ്ട്. ഉദാഹരണത്തിന്, ഓരോ തവണ മിസൈൽ ഉപയോഗിക്കുമ്പോഴും ലക്ഷക്കണക്കിന് രൂപ ചെലവാകുന്നു. എന്നാൽ ലേസർ ആയുധങ്ങൾ വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ഇതിന്റെ പ്രവർത്തന ചെലവ് വളരെ കുറവാണ്. ഏതാനും ലിറ്റർ ഇന്ധനത്തിന്റെ വിലയേ ഒരു തവണ ലേസർ പ്രയോഗിക്കാൻ വരികയുള്ളൂ എന്ന് ഗവേഷകർ കണക്കാക്കുന്നു. ഇതിനെ ‘നിയർ സീറോ കോസ്റ്റ് പെർ ഷോട്ട്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

ലേസർ രശ്മികൾ പ്രകാശവേഗതയിൽ സഞ്ചരിക്കുന്നതിനാൽ, മിസൈലുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തും. ലക്ഷ്യം നിശ്ചയിച്ചു കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ ശത്രു ഡ്രോണുകളെയോ മിസൈലുകളെയോ തകർക്കാൻ ഇതിന് സാധിക്കും. ലേസർ ആയുധങ്ങൾ വളരെ കൃത്യതയോടെ പ്രയോഗിക്കാൻ സാധിക്കും. ഇത് ഡ്രോൺ കൂട്ടങ്ങളിലെ ഓരോ ഡ്രോണിനെയും പ്രത്യേകം ലക്ഷ്യം വെച്ച് തകർക്കാൻ സഹായിക്കുന്നു. മിസൈൽ ബാറ്ററികളിൽ പരിമിതമായ എണ്ണം മിസൈലുകൾ മാത്രമേ ഉണ്ടാകൂ. എന്നാൽ ലേസർ സംവിധാനങ്ങൾക്ക് വൈദ്യുതി ലഭ്യമാകുന്നിടത്തോളം കാലം എത്ര തവണ വേണമെങ്കിലും ആക്രമണം നടത്താൻ സാധിക്കുമെന്നാണ് ഇവയുടെ പ്രധാന സവിശേഷത.

ഈ ലേസർ രശ്മി ലക്ഷ്യസ്ഥാനത്തെ ഒരു നിശ്ചിത പോയിന്റിൽ കേന്ദ്രീകരിക്കുകയും, അതിവേഗം താപം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതോടെ മിസൈലുകൾക്കും ഡ്രോണുകൾക്കും ഘടനാപരമായ തകരാറുകളുണ്ടാക്കും. അവയുടെ പുറംകവചങ്ങൾ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യും. അതിലൂടെ അവയുടെ പ്രവർത്തനം കാര്യക്ഷമമല്ലാതാകും. അല്ലെങ്കിൽ അതിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ ലേസർ ആക്രമണത്താൽ നശിപ്പിക്കപ്പെടുകയും ചെയ്യും. ഇതോടെ ഉദ്ദേശിച്ച സ്ഥലത്ത് ആക്രമണം നടത്താൻ എത്തുന്നതിന് മുമ്പ് തന്നെ അവ പരാജയപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar