14 March 2026, Saturday

Related news

March 14, 2026
February 28, 2026
February 8, 2026
January 7, 2026
October 2, 2025
May 15, 2025
May 8, 2025
February 7, 2025
August 30, 2024
May 10, 2024

വിമാനസര്‍വീസ് സാധാരണ നിലയിലേക്ക്

Janayugom Webdesk
നെടുമ്പാശേരി
March 14, 2026 8:47 pm

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 39 വിമാനങ്ങൾ സർവീസ് നടത്തി. ഗൾഫ് മേഖലെയിലേക്ക് 21 വിമാനങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടു. ദുബായ്, ഷാർജ, അബുദാബി, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ സർവീസ് നടത്തിയത്. ഇതിൽ അഞ്ച് വിമാനങ്ങൾ ദുബായിലേക്കും നാല് വിമാനങ്ങൾ അബുദാബിയിലേക്കുമാണ് സർവീസ് നടത്തിയത്. 18വിമാനങ്ങൾ ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നും കൊച്ചിയിലേക്ക് വന്നു.
പ്രധാനമായും എയർ ഇന്ത്യ എക്സ്പ്രസ്, സൗദി എയർലൈൻസ്, ഒമാൻ എയർ, ഇത്തിഹാദ്, ഇൻഡിഗോ, ഗൾഫ് എയർ, എയർ അറേബ്യ എന്നീ വിമാനകമ്പനികളാണ് സർവീസ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.