
തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞുകൊന്ന കേസിലെ പ്രതി പിടിയില്‍. നെടുമങ്ങാടുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി സുനിൽ കർക്കി (21) ആണ് പാലോട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കഴിഞ്ഞ ദിവസം കിഴക്കേല പൊയ്പ്പാറ ചാമുണ്ഡി ക്ഷേത്രത്തിന് സമീപമിരുന്ന മയിലിനെ പ്രതി കല്ലെറിയുകയായിരുന്നു. മയിൽ ചത്തുവീഴുന്നത് കണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചതോടെ ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.