14 December 2025, Sunday

Related news

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Webdesk
പത്തനംതിട്ട
April 24, 2025 5:44 pm

കേരളത്തെ അതിദരിദ്രലില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിനു പ്രഖ്യാപനം നടത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇലന്തൂര്‍ നന്നുവക്കാട് തൂക്കുപാലം പെട്രാസ് കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന സംസ്ഥാന സർക്കാരിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായ അവലോകനയോഗം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാമത്തെ വിമാനത്താവളം പത്തനംതിട്ടയിലാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.നവകേരളം സങ്കൽപ്പമല്ലെന്നും വർത്തമാനകാലത്ത് യാഥാർത്യമാക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 2016 മുതൽ കേരളത്തിലുണ്ടായ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ സമസ്ഥ മേഖലകളിലും വികസനം ഉണ്ടായ കാലഘട്ടമാണെന്നത് തിരിച്ചറിയാനാകുമെന്നും നാഷണൽ ഹൈവേ വികസനത്തിൽ സംസ്ഥാനത്തിന്റെ പങ്ക്, ഇടമൺ കൊച്ചി പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി ധാരാളം വികസന പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനം ഒൻപതുവർഷങ്ങൾകൊണ്ട് സാക്ഷ്യം വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഓഖിയും നിപ്പയും പ്രളയവും കോവിഡും പോലെ പ്രതികൂല ഘടകങ്ങൾ ധാരാളം ഉണ്ടായെങ്കിലും അതിനെയൊക്കെ ഒറ്റക്കെട്ടായി നേരിടാൻ കേരളത്തിനു സാധിച്ചതായും കേന്ദ്രസഹായം പലപ്പോഴും കേരളത്തിനു ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം കടക്കെണിയിലാണെന്ന് പറഞ്ഞുപരത്തുന്നത് ശുദ്ധ വികസന വിരുദ്ധ പ്രചരണമാണെന്നും കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ 2025 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ മാത്യകാപരമായ ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചവത്സര പദ്ധതിയുടെ ബദൽനയം വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.എല്‍.എമാരായ മാത്യു ടി.തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹാം, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.