30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 30, 2024
December 30, 2024
December 29, 2024
December 28, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024

10 മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്തു

Janayugom Webdesk
ബറൂച്ച്
September 24, 2024 4:52 pm

ഗുജറാത്തിലെ ബറൂച്ചില്‍ 10 മാസം പ്രായമായ കുഞ്ഞിനെ 30കാരന്‍ ബലാത്സംഗം ചെയ്തതായി പൊലീസ്. പനോലി ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി എടുത്തുകൊണ്ട് പോകുകയായിരുന്നു.

ദീപക് കുമാര്‍ ലാല്‍ബാബു സിംഗ് എന്ന പ്രതി കുഞ്ഞിനെ തന്റെ വീട്ടിലേക്ക്  കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് കുശാല്‍ ഓസ പറഞ്ഞു.

കുഞ്ഞിന്റെ അമ്മ ഒരു റസ്റ്റോറന്റിലാണ് ജോലി ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. പ്രതിക്ക് കുട്ടിയേയും കുടുംബാംഗങ്ങളെയും അടുത്ത് അറിയാവുന്നതിനാല്‍ പല അവസരങ്ങളിലും കുഞ്ഞുമായി കളിക്കാന്‍ ഇയാള്‍ ഈ വീട്ടിലെത്താറുണ്ടായിരുന്നു. ഞായറാഴ്ച വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ പ്രതി എടുത്തുകൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ മുത്തശ്ശി ഗുരുതര പരിക്കുകളോടെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുട്ടിയുടെ അമ്മ കുഞ്ഞിനെ ബറൂച്ച് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും കുട്ടിയുടെ നില വഷളായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കേസ് പ്രകാരം നടപടിയെടുത്തിട്ടുണ്ട്.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.