7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
February 28, 2026

ചെങ്ങന്നൂരില്‍ ടിപ്പർ ലോറിയിടിച്ച് 10വയസുകാരന്‍ മരിച്ചു

Janayugom Webdesk
ചെങ്ങന്നൂർ
May 18, 2023 8:03 pm

തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കല്ലിശ്ശേരി അഴകിയകാവ് ദേവിക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി 10) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തിരുവൻവണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. തിരുവൻവണ്ടൂർ ക്ഷേത്രോത്സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ്, മുത്തശ്ശിയുടെ പടിപ്പുരക്കുഴിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ ടിപ്പർ ലോറി കുട്ടിയെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Summary;A 10-year-old boy died after being hit by a tip­per lor­ry in Chengannur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.